മലയാളി ഫാമിലി അസോ. ക്രിസ്മസ് പുതുവത്സരാഘോഷം
text_fieldsദൊംലുരിലെ മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് വിഷനറീസുമായി ചേർന്ന് നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷത്തിൽനിന്ന്
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബ് വിഷനറീസുമായി ചേർന്ന് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാനഗറിലുള്ള ഇ.സി.എ ക്ലബിൽ നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്കു പുറമേ, പിന്നണി ഗായകൻ ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള, ഡി.ജെ പാർട്ടി തുടങ്ങിയവ നടന്നു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിച്ച ആഘോഷ പരിപാടിയിൽ പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഭാരവാഹികളെയും പത്രമാധ്യമ പ്രവർത്തക പ്രതിനിധികളെയും ആദരിച്ചു. ചെയർമാൻ മോഹൻ രാജ്, സെക്രട്ടറി ടി.എ അനിൽകുമാർ, ട്രഷറർ ആർ. ബിജു, വൈസ് പ്രസിഡന്റ് പ്രഭാകരൻ നായർ, ആർ. രാജേഷ് കുമാർ, അനൂപ് ജ്യോതിഷ്, സേതുമാധവൻ, കേണൽ ഗംഗാധരൻ, ആർ. അനിൽകുമാർ, ഇ. പ്രതാപൻ, ബിനീഷ്, ശ്രീചിത്ര എന്നിവർ നേതൃത്വം നൽകി.

