മലയാളി ഫാമിലി അസോ. വനിതദിനാഘോഷം
text_fieldsമലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ലോക വനിതദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ ലോക വനിതദിനവും കുടുംബ സംഗമവും ആഘോഷിച്ചു. ദൊംലൂരിലെ ഹോട്ടലില്‍ നടന്ന പരിപാടി ഗീതാ കൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.
‘ദന്തരോഗവും ചികിത്സയും’ എന്ന വിഷയത്തില്‍ ഡോ. ഷെറി വിനീതും ‘കുട്ടികളിലെ ആത്മീയത’ എന്ന വിഷയത്തില്‍ അര്‍ച്ചന രാജേഷും ‘വനിത വ്യക്തിത്വം’ എന്ന വിഷയത്തിൽ ആതിര അനിലും ‘സ്ത്രീ സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ ബിജിത ഷെറിനും പ്രഭാഷണം നടത്തി.
വിവിധ കലാപരിപാടികൾ നടന്നു. ശാന്താ പ്രതാപന്, ഡോ. ശ്രീചിത്ര അനൂപ്, ശ്യാമള അനില്‍, അര്‍ച്ചന പ്രഭാകരന്, രേണുക വിനോദ് എന്നിവര്‍ നേതൃത്വം നല്കി.

