Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മലയാളി പിടിയിൽ
text_fieldsbookmark_border
ബംഗളൂരു: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവിൽ പിടിയിലായി. കാസർകോട് ചെർക്കള ചെങ്ങള സ്വദേശി അബ്ദുല്ലയാണ് (39) അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് പുറമെ, ഇയാൾ സഞ്ചരിച്ച കാർ, ഉപയോഗിച്ച ഫോൺ, 1260 രൂപ എന്നിവയും പിടിച്ചെടുത്തു. അബ്ദുല്ലക്കെതിരെ മുമ്പും കേസുണ്ട്. 45 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്ര വിശാഖപട്ടണത്തും മയക്കുമരുന്ന് ഉപയോഗിച്ചതിന് കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
Next Story

