വീട്ടിൽ നിന്ന് ആഭരണം കവർന്ന കേസിൽ മലയാളി അറസ്റ്റിൽ
text_fieldsബംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ വീട്ടിൽ നിന്ന് 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇജിപുരയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോൻ എന്ന ജോമോനാണ് (44) അറസ്റ്റിലായ മലയാളി. യമലൂരിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇത്രയും സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുജോലിക്കാരി ദിവ്യ, ബന്ധുവായ മഞ്ജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവരെ മോഷണത്തിന് സഹായിച്ചതിനാണ് ജോമോനെ അറസ്റ്റ് ചെയ്തത്. കുടുംബം ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

