മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞ മലയാളി അറസ്റ്റിൽ
text_fieldsഅബൂബക്കർ സിദ്ദീഖ്
മംഗളൂരു: കന്നുകാലി കശാപ്പ്, മോഷണം എന്നീ കേസുകളിൽ എട്ട് വർഷമായി കോടതിയിൽ ഹാജരാവാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.കാസർകോട് ഉപ്പള സ്വദേശി 'കാപ്രി സിദ്ദിഖ്' എന്ന അബൂബക്കർ സിദ്ദീഖാണ് (40) അറസ്റ്റിലായത്.ഉള്ളാൾ, കൊണാജെ, കങ്കനാടി സിറ്റി പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ഗോവധ നിരോധന നിയമ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചു. എന്നാൽ 2018 മുതൽ ഒളിവിൽ കഴിയുകയായിരുന്നു.
വാറണ്ട് ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ 2017ലെ മോഷണക്കേസിലും കൊണാജെ, കങ്കനാടി സ്റ്റേഷൻ പരിധിയിലെ കന്നുകാലി കശാപ്പ് കേസുകളിലും സിദ്ദീഖ് പ്രധാന പ്രതിയായിരുന്നു.അറസ്റ്റിനുശേഷം, അബൂബക്കർ സിദ്ദീഖിനെ കൂടുതൽ നിയമനടപടികൾക്കായി ഉള്ളാൾ പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

