Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലപ്പാടിയിൽ ആംബുലൻസ് ഇടിച്ച് മലയാളിയായ കാൽനടക്കാരൻ മരിച്ചു

text_fields
bookmark_border
തലപ്പാടിയിൽ ആംബുലൻസ് ഇടിച്ച് മലയാളിയായ കാൽനടക്കാരൻ മരിച്ചു
cancel

മംഗളൂരു: തലപ്പാടിയിൽ ദേശീയ പാത മുറിച്ചു കടക്കുകയായിരുന്ന കാസർകോട് സ്വദേശി ആംബുലൻസ് ഇടിച്ച് മരിച്ചു. കയ്യാറിലെ ഫ്രാൻസിസ് ഡിസൂസയാണ് (62) ഞായറാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്.നാട്ടിലേക്ക് ബസ് കയറാൻ പോവുകയായിരുന്ന ഫ്രാൻസിസിനെ തലപ്പാടി ബാറിന് മുന്നിൽ കേരളത്തിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് വരുകയായിരുന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഡിസൂസയെ ഡ്രൈവർ അതേ ആംബുലൻസിൽ മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സംഭവത്തിൽ കേസെടുത്തു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കയ്യാർ ക്രൈസ്റ്റ് കിങ് ദേവാലയത്തിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalee pedestrian died after being hit by an ambulance in Thalappadi
Next Story