മലയാള സോളോ ആക്ട് നാടക മേള ‘ഏകം’ 19ന്
text_fieldsബംഗളൂരു: ലോക്ക് ഡൗൺ ആർട്ട്വർക്സ് (ലോ) അവതരിപ്പിക്കുന്ന ബംഗളൂരുവിലെ ആദ്യ മലയാള സോളോ ആക്ട് നാടക മേള ജനുവരി 19ന് കോറമംഗല വിൽസൻ ഗാർഡനിലെ ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റിലെ രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയറ്ററിൽ നടക്കും.
മോണോ ഡ്രാമ ഫെസ്റ്റിവൽ എന്ന പേരിൽ വിദേശ രാജ്യങ്ങളിൽ പ്രസിദ്ധി നേടിയ ഈ നാടക സങ്കേതം, ‘ഏകം’ എന്ന നാടക മേളയായാണ് ബംഗളൂരുവിൽ അവതരിപ്പിക്കുന്നത്. അഞ്ച് ഏകപാത്രാഭിനയ നാടകങ്ങൾ തത്സമയ ഇംഗ്ലീഷ് പരിഭാഷയോടെ അരങ്ങിലെത്തും. ആവൃത്തം (നിഴൽ നാടകം), സ്പോട്ട് ലൈറ്റ്, ഋണാഹൂതി, പര്യന്തം, കുമാരൻ ന്യൂട്രൽ.വൈകീട്ട് നാലിനും രാത്രി ഏഴിനുമാണ് ഷോ. ദൈർഘ്യം: 100 മിനിറ്റ്. അനിൽ തിരുമംഗലമാണ് രചനയും സംവിധാനവും. മണികണ്ഠൻ, ലിറ്റി, ആകാശ്, റെജി ഒപ്പം അരുൺ ജയചന്ദ്രിക എന്നിവർ അരങ്ങിലെത്തും. ടിക്കറ്റുകൾക്ക്: 9071360206.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

