മലയാളം മിഷൻ വനിത ദിനാഘോഷം ഇന്ന്
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിക്കുന്ന വനിത ദിനാഘോഷം ഞായറാഴ്ച നടക്കും. രാവിലെ 10ന് മാറത്തഹള്ളി എഡിഫിസ് വണ്ണിൽ നടക്കുന്ന പരിപാടിയിൽ ഈ വർഷത്തെ വനിതദിന ടാഗ് ലൈനായ ‘ഇൻസ്പെയർ ഇൻക്ലൂഷൻ’ എന്നതിനെ അടിസ്ഥാനമാക്കി പാനൽ ചർച്ച നടക്കും.
ദി ന്യൂസ് മിനിറ്റ് സ്ഥാപകയും എഡിറ്ററുമായ ധന്യ രാജേന്ദ്രൻ, എഴുത്തുകാരി ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മലയാളം മിഷനിലെ അധ്യാപകരായ അഡ്വ. ബുഷ്റ വളപ്പിൽ പോക്സോ നിയമത്തെക്കുറിച്ചും സുചിത്ര ശ്രീകുമാരൻ ‘സാമ്പത്തിക സുരക്ഷിതത്വവും സ്ത്രീകളും’എന്ന വിഷയത്തിലും ക്ലാസെടുക്കും. കെ. ദാമോദരൻ, ഷംലി എന്നിവർ ആശംസ നേരും. മലയാളം മിഷൻ ആമ്പൽ, നീലക്കുറിഞ്ഞി വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും.

