മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം
text_fieldsഹൃതിക മനോജ്, ദക്ഷ് എൻ. സ്വരൂപ്
ബംഗളൂരു: മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ സുഗതാഞ്ജലി കാവ്യാലാപന മത്സരം ഗ്രാന്റ് ഫിനാലെയിൽ സീനിയർ വിഭാഗത്തിൽ കർണാടക ചാപ്റ്റർ നോർത്ത് സോണിലെ കെ.എൻ.എസ്.എസ്. ജയമഹൽ കരയോഗം പഠനകേന്ദ്രത്തിലെ ഹൃതിക മനോജ് ഒന്നാം സ്ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ മൈസൂർ മേഖലയിലെ മൈസൂർ കേരളസമാജം പഠനകേന്ദ്രത്തിലെ ദക്ഷ് എൻ. സ്വരൂപ് രണ്ടാം സ്ഥാനം നേടി. പ്രകൃതിക്കും പീഠിത സമൂഹത്തിനുവേണ്ടിയും നിലകൊണ്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി മലയാളം മിഷൻ എല്ലാ വർഷവും നടത്തിവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന് ഡോ. മ്യൂസ് മേരി ജോർജ്, പ്രഫ. വി.എൻ. മുരളി, ഡോ. പി. വിനീത എന്നിവരാണ് ഗ്രാൻഡ് ഫിനാലെ വിധിനിർണയം നടത്തിയത്. ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയായ മലയാണ്മയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

