Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളം മിഷൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

text_fields
bookmark_border
മലയാളം മിഷൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ക​ര്‍ണാ​ട​ക ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ല്‍നി​ന്ന്

ബംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ അധ്യാപക പരിശീലനം റിച്ച് മണ്ട് ടൗണിലെ സെന്‍റ് ഗ്രിഗോറിയാസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ നടന്നു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്‍റ് കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ഫാ. ‍ജേക്കബ്, ഫാ. ‍ജെയ്സണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തകരായ ‍എ. കേശവന്‍ , കെ. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പദകേളി, വാക്കുകളുടെ നിർമാണം, ആശയ രൂപവത്കരണം,വ്യവഹാര രൂപങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഭാഷ വ്യവഹാരങ്ങളിലൂടെയാണ് ഭാഷ നിലനില്‍ക്കുന്നത്.

ഏറ്റവും മികച്ച ഭാഷാപാഠ്യ പദ്ധതിയാണ് മലയാളം മിഷന്‍റേത് എന്നും പരിശീലകര്‍ കൂട്ടിച്ചേര്‍ത്തു. മലയാളം മിഷന്‍ പാഠപുസ്തക നിർമാണ കമ്മിറ്റി അംഗങ്ങള്‍ കൂടിയാണ് പരിശീലകര്‍. അധ്യാപകാരായ പ്രിന്‍സ്, കെ. വിനീഷ്, ഡോ. ജിജോ, നോർത്ത് സോൺ കോഓഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണന്‍, അക്കാദമിക് കോഓഡിനേറ്റര്‍ മീര നാരായണന്‍, ചാപ്റ്റര്‍ ജോ. സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലനത്തില്‍ 65 ഓളം പേര്‍ പങ്കെടുത്തു. കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലൻ സ്വാഗതവും കണ്‍വീനര്‍ ടോമി ജെ. ആലുങ്കല്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalam Mission organized teacher training
Next Story