മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsബംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ മലയാളം മിഷൻ ക്ലാസിന്റെ പുതിയ
ബാച്ചിലേക്കുള്ള പ്രവേശനോത്സവം നടത്തിയപ്പോൾ
ബംഗളൂരു: ബംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലയാളം മിഷൻ ക്ലാസിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം ഹോരമാവു മഞ്ജുനാഥ നഗറിലുള്ള ബെമ ഓഫിസിൽ മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ടോമി ആലുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ, അനൂപ് കുറ്റ്യേരിമ്മൽ, ബെമ സെക്രട്ടറി ടി.ടി. രാജേഷ്, പ്രസിഡന്റ് ജോസ് ഫ്രാൻസിസ്, ട്രഷറർ പവിത്രൻ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ കർണാടക അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ പുതിയ കുട്ടികൾക്കുള്ള ക്ലാസെടുത്തു. പഠനകേന്ദ്രം അധ്യാപകരായ ഷിത രാജേഷ്, കൃഷ്ണജ, വിമൻസ് വിങ് ഭാരവാഹികളായ മിനി ടോമി, ഷീന രതീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കഴിഞ്ഞ വർഷം കണിക്കൊന്ന, സൂര്യകാന്തി എന്നിവ വിജയിച്ച കുട്ടികൾക്കുള്ള മലയാളം മിഷൻ സർട്ടിഫിക്കറ്റുകൾ മിഷൻ പ്രസിഡന്റ് കെ. ദാമോദരൻ നൽകി. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഫോൺ: 9845390585.

