മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾ; ടോമി ജെ. ആലുങ്കലിന് ഭാഷാമയൂരം, സതീഷ് തോട്ടശ്ശേരിക്ക് സ്പെഷൽ ജൂറി പുരസ്കാരം
text_fieldsടോമി ജെ. ആലുങ്കൽ, സതീഷ് തോട്ടശ്ശേരി
ബംഗളൂരു: മലയാളം മിഷൻ 2025 വർഷത്തെ ഭാഷാ പുരസ്കാരങ്ങൾ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കൺവീനറായ ടോമി ജെ. ആലുങ്കൽ മികച്ച ഭാരവാഹികൾക്കുള്ള ഭാഷാമയൂരം അവാർഡിന് അർഹനായി. ബംഗളൂരുവിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ ടോമി ജെ. ആലുങ്കൽ 12 വർഷമായി മലയാളം മിഷനിൽ സേവനമനുഷ്ഠിക്കുന്നു.
സാഹിത്യ വിഭാഗത്തിലെ മികച്ച സംഭാവനകൾക്ക് ലഭിക്കുന്ന മലയാളം മിഷൻ പ്രവാസി പുരസ്കാരത്തിന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ ആയ സതീഷ് തോട്ടശ്ശേരി ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. പവിഴമല്ലി പൂക്കുംകാലം എന്ന ചെറുകഥാ സമാഹാരത്തിനാണ് ബഹുമതി.
ബംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും സംഘാടകനുമാണ് സതീഷ് തോട്ടശ്ശേരി. ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

