ആവേശമായി കുമ്മാട്ടി; മധുരതരമായി പഠനോത്സവം
text_fieldsപഠനോത്സവ വേദിയിൽ
കുമ്മാട്ടിയെത്തിയപ്പോൾ
ബംഗളൂരു: പാട്ടും മേളവും കുമ്മാട്ടിയും ഹരം തീർത്ത പരീക്ഷാവേദിയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ അത് പുതിയൊരനുഭവമായി. മാനസിക സമ്മർദവുമായി പരീക്ഷക്കെത്തുന്ന കുട്ടികളെ പോലെയായിരുന്നില്ല അവർ.
ആഘോഷമായി ഉത്സവാന്തരീക്ഷത്തിൽ വിദ്യാർഥികൾ എഴുതാനിരുന്നു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ തുടങ്ങിയ പാഠ്യപദ്ധതികളിലായി നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പഠനോത്സവമാണ് വ്യത്യസ്ത അനുഭവം തീർത്തത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന അവതരണങ്ങളും അരങ്ങേറി.
മലയാളം മിഷൻ മൈസൂരു മേഖല പഠനോത്സവം ഉദ്ഘാടനം ചെയ്ത ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമേഷ് സംസാരിക്കുന്നു
ബംഗളൂരുവിലും മൈസൂരുവിലുമായാണ് മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം സംഘടിപ്പിച്ചത്. ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ രാവിലെ ആരംഭിച്ച പഠനോത്സവം എഴുത്തുകാരനും മലയാളം മിഷന്റെ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി.കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ. ദാമോദരന്‍, സെക്രട്ടറി ഹിത വേണുഗോപാല്‍, സതീഷ് തോട്ടശ്ശേരി, ശ്രീജേഷ്, അനൂപ് നൂര്‍ മുഹമ്മദ്, ജിസോ ജോസ്, മീര നാരായണന്, ഡോ. ജിജോ, അഡ്വ. ബുഷറ വളപ്പില്‍, ബിന്ദു ഗോപാലകൃഷ്ണന്, എസ്.ബി. ഹരിത, കെ. വിനേഷ്, ജെയ്സണ്‍ ലൂക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മൈസൂരു: മലയാളം മിഷൻ മൈസൂർ മേഖല പഠനോത്സവം ഡി പോൾ പബ്ലിക് സ്കൂൾ അങ്കണത്തിൽ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമേഷും കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ബംഗളൂരു വിമാനപുര കൈരളീ നിലയം സ്കൂളിൽ നടന്ന മലയാളം മിഷന് പഠനോത്സവം ഉദ്ഘാടനച്ചടങ്ങിൽനിന്ന്
ചാപ്റ്റർ കോഓഡിനേറ്റർ ടോമി ആലുങ്കൽ, മേഖല കോഓഡിനേറ്റർ പ്രദീപ് കുമാർ, കെ.പി.എൻ. പൊതുവാൾ, ദേവി പ്രദീപ്, സുചിത്ര പ്രേം, അനിത എന്നിവർ സന്നിഹിതരായി. കുട്ടികളെ ബലൂണുകളും മിഠായികളും നൽകി പഠനോത്സവത്തിലേക്ക് ആനയിച്ചു. നാടൻ കളികളിലൂടെയാണ് പഠനോത്സവം ആരംഭിച്ചത്. കുട്ടികൾക്ക് സമ്മാനപ്പൊതികളും ലഘുഭക്ഷണവും വിതരണം ചെയ്തു.
അധ്യാപകരായ ഷമീർ, ജിൻസി, അജിത ശശി, റോസമ്മ, അന്നമ്മ വിക്ടർ, ഷൈനി പ്രകാശൻ, അശ്വതി, ധന്യ, ഡാനി ഹരി, സുൽന, അംബരീഷ് എന്നിവർ നേതൃത്വം നൽകി. മൈസൂരുവിലെ പ്രമുഖ സംഘടനകളായ മുദ്രാ മലയാളവേദി, റെയിൽവേ മലയാളി സമിതി, കേരളസമാജം, അൽനൂർ എജുക്കേഷൻ ട്രസ്റ്റ് തുടങ്ങിയവരുടെ സഹായത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

