‘വയനാടിനൊപ്പം’ കൈത്താങ്ങുമായി മലയാളം മിഷൻ
text_fieldsവിമാനപുര കൈരളി നിലയം സ്കൂളിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ‘വയനാടിനൊപ്പം’ ദുരിതാശ്വാസ പരിപാടിയുടെ ചാപ്റ്റർ തല ഉദ്ഘാടനം നിർവഹിച്ചപ്പോൾ
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ‘വയനാടിനൊപ്പം’ ദുരിതാശ്വാസ പരിപാടിയുടെ ചാപ്റ്റർ തല ഉദ്ഘാടനം വിമാനപുര കൈരളി നിലയം സ്കൂളിൽ കൈരളി കലാസമിതി സെക്രട്ടറി പി.കെ. സുധീഷ് നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത, അക്കാദമിക് കോഓഡിനേറ്റർ മീര, കോഓഡിനേറ്റർ നൂർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളും വയനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയിലേക്ക് സംഭാവനകൾ നൽകി. ആഗസ്ത് 25 വരെ നീളുന്ന പരിപാടിയിൽ വയനാട്ടിലെ കൂട്ടുകാർക്കൊരു സ്നേഹസന്ദേശം എന്ന പ്രവർത്തനം കൂടി മലയാളം മിഷൻ പഠിതാക്കൾ ചെയ്യുന്നുണ്ട്.

