മലയാളം മിഷൻ പ്രവേശനോത്സവം
text_fieldsമൈസൂരു മുദ്ര മലയാള വേദിയിൽ നടന്ന മലയാളം മിഷൻ ക്ലാസുകളുടെ പ്രവേശനോത്സവം
ബംഗളൂരു: മൈസൂരു മുദ്ര മലയാള വേദിയിൽ നടക്കുന്ന മലയാളം മിഷൻ ക്ലാസുകളുടെ ആറാമത് കണിക്കൊന്ന ബാച്ചിന്‍റെ പ്രവേശനോത്സവം മാർച്ച് എട്ടിന് രാവിലെ 10.30ന് ബി.ആർ.ബി.എൻ.എം.പി.എൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബിൽ സംഘടിപ്പിച്ചു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്‍റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മുദ്ര മലയാള വേദി പ്രസിഡന്‍റ് വിജിത്ത് വർഗീസ് അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ മൈസൂർ മേഖല കോഡിനേറ്റർ പ്രദീപ് മാരിയിൽ, കർണാടക ചാപ്റ്റർ അക്കാദമിക് കമ്മിറ്റി അംഗം ദേവി പ്രദീപ് എന്നിവർ സംസാരിച്ചു. ദിവ്യ ഗിരീഷ് ആദ്യ ക്ലാസ് എടുത്തു. അധ്യാപികമാരായ ഹർഷ, അനിത, ദിവ്യ, ജിഷ്ണ എന്നിവരെയും മലയാളം മിഷൻ മൈസൂർ മേഖലാ കമ്മിറ്റി അംഗം സുചിത്ര പ്രേമിനേയും വനിതാദിനത്തിന്‍റെ ഭാഗമായി ആദരിച്ചു.
ഷമീർ, നിചിത് തുടങ്ങിയവർ നേതൃത്വം നൽകി. മുദ്ര മലയാളം വേദി കമ്മറ്റി അംഗവും മലയാളം അധ്യാപകനുമായ സിബി സ്വാഗതവും മുദ്ര മലയാള വേദി സെക്രട്ടറി വി.ടി. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

