മലയാളം മിഷന് ക്ലാസുകള് ആരംഭിച്ചു
text_fieldsബാംഗ്ലൂർ കേരള സമാജം ബംഗളൂരു മാഗഡി റോഡ് സോണിന്റെ നേതൃത്വത്തില് മലയാളം മിഷന് ക്ലാസുകൾക്ക് തുടക്കം കുറിച്ചപ്പോള്
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തില് മലയാളം ക്ലാസുകൾക്ക് തുടക്കം. കര്ണാടക രാജ്യോത്സവ-കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായാണ് ക്ലാസുകൾ ആരംഭിച്ചത്. കേരള സമാജം പ്രസിഡന്റ് എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റെജികുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ ജോർജ് തോമസ്, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി വി.കെ. മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി ജി. വിനു, മലയാളം മിഷൻ അധ്യാപിക ത്രേസ്യാമ്മ, മലയാളം മിഷൻ സെക്രട്ടറി ഹിത വേണുഗോപാൽ, അക്കാദമിക് കോഓഡിനേറ്റര് മീര നാരായണൻ, സോൺ വൈസ് ചെയർമാൻ സഹദേവൻ, വനിത വിഭാഗം ചെയർപേഴ്സൻ ഓമന കവിരാജ്, അമ്പിളി സന്തോഷ്, ഓണാഘോഷ കമ്മിറ്റി കൺവീനർ സനൽ കുമാർ, ഫിനാൻസ് കൺവീനർ പ്രസാദ്, സമാജം എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

