മലയാളം മിഷൻ ക്ലാസ് ആരംഭിച്ചു
text_fieldsബംഗളൂരു: കെ.ജി.എഫ് കേരള സമാജം ബി.ഇ.എം.എല്ലിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച മലയാളം മിഷൻ ‘സൃഷ്ടി’ കന്നട, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ നിർവഹിച്ചു. സമാജം പ്രസിഡന്റ് ആർ. ദിനേശ് അധ്യക്ഷതവഹിച്ചു.
മലയാളം മിഷൻ കൺവീനർ ടോമി ആലുങ്കൽ, കേരള സമാജം നെലമംഗല കോഓഡിനേറ്റർ കെ.ആർ. സതീഷ് കുമാർ, മഹിളാ വിഭാഗം പ്രസിഡന്റ് ഉഷ മോഹൻ എന്നിവർ സംസാരിച്ചു. പി.ജി. വിഷ്ണു, ടി.ആർ. സെൽവരാജ്, വിപിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. പി. കുമാരൻ, ശോഭന ബാലകൃഷ്ണൻ, ശ്രുതി എസ്. നായർ, രവീന്ദ്ര, ജനാർദന, രാജീവാക്ഷ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. C. No. 9066147891
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

