മലയാളം മിഷൻ ബാബുസാഹിബ് പാളയ പഠന കേന്ദ്രം പ്രവേശനോത്സവം
text_fieldsമലയാളം മിഷൻ ബാബുസാഹിബ് പാളയ പഠന കേന്ദ്രത്തിലെ 2024-25 അധ്യയന വർഷത്തെ
പ്രവേശനോത്സവം
ബംഗളൂരു: മലയാളം മിഷൻ ബംഗളൂരു സെൻറ് ജോസഫ് ഇടവക ബാബുസാഹിബ് പാളയ പഠന കേന്ദ്രത്തിലെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇടവക മതബോധന കേന്ദ്രത്തിൽ നടന്ന പ്രവേശനോത്സവം പഠനകേന്ദ്രത്തിലെ ആമ്പൽ കോഴ്സ് വിദ്യാർഥിനി ഹന്ന ലിന്റോയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ചു. പഠന കേന്ദ്രം ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ടോണി മൂന്നു പീടിയേക്കൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും മലയാളം മിഷൻ പി.ആർ.യുമായ സതീഷ് തോട്ടശ്ശേരി മുഖ്യാതിഥിയായി.
പഠന കേന്ദ്രത്തിലെ നീലക്കുറിഞ്ഞി വിദ്യാർഥിനിയായ അന്നയുടെ നൃത്തവും പഠന കേന്ദ്രത്തിലെ അധ്യാപകനായ സജി വർഗീസിന്റെ കവിത പാരായണവും പരിപാടിക്ക് മാറ്റേകി. സതീഷ് തോട്ടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഫാദർ ടോണി മൂന്നു പീടിയേക്കൽ, ഫാദർ ജോർജ് പള്ളിക്കാമല്യ, ഇടവക കൈക്കാരൻ ടോമി എ.സി എന്നിവർ ആശംസ നേർന്നു. പുതിയ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ആഷക് ലോയിഡ് സ്വാഗതവും സെൻറർ ഇൻ ചാർജ് കാർണീവ് റോസ് തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

