Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘മ​ലാ​ലി മ​സ്ജി​ദ്:...

‘മ​ലാ​ലി മ​സ്ജി​ദ്: വി​ധി പ​റ​യേ​ണ്ട​ത് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ‘

text_fields
bookmark_border
‘മ​ലാ​ലി മ​സ്ജി​ദ്: വി​ധി പ​റ​യേ​ണ്ട​ത് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ‘
cancel
camera_alt

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല വ​ഖ​ഫ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​സീ​സ് വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ന്നു

മം​ഗ​ളൂ​രു: മ​ലാ​ലി മ​സ്ജി​ദി​നെ​തി​രെ ഒ​രു കൂ​ട്ട​ർ ഉ​ന്ന​യി​ച്ച അ​ടി​സ്ഥാ​ന​ര​ഹി​ത അ​വ​കാ​ശ​വാ​ദം സം​ബ​ന്ധി​ച്ച് വി​ധി​പ​റ​യേ​ണ്ട​ത് ക​ർ​ണാ​ട​ക വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലാ​ണെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല വ​ഖ​ഫ് ഉ​പ​ദേ​ശ​ക​സ​മി​തി. ഹൈ​കോ​ട​തി കേ​സ് ട്രൈ​ബ്യൂ​ണ​ലി​ന് കൈ​മാ​റി നീ​തി​പൂ​ർ​വം വി​ധി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ന​സീ​ർ ല​ക്കി സ്റ്റാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മം​ഗ​ളൂ​രു താ​ലൂ​ക്കി​ൽ തെ​ങ്ക ഉ​ളി​പ്പാ​ടി വി​ല്ലേ​ജി​ൽ സ്ഥ​ലം മ​സ്ജി​ദി​ന്‍റേ​താ​ണെ​ന്ന​തി​ന് കൃ​ത്യ​മാ​യ രേ​ഖ​യു​ണ്ട്. 2004ൽ ​ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വെ ന​ട​ത്തി അ​ത് ഒ​ന്നു​കൂ​ടി ബോ​ധ്യ​പ്പെ​ട്ട​താ​ണ്. പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​അ​മൃ​ത സോ​മേ​ശ്വ​ര ര​ചി​ച്ച സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി വീ​ര റാ​ണി അ​ബ്ബ​ക്ക​യു​ടെ ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ൽ മ​ലാ​ല മ​സ്ജി​ദ് പ്ര​തി​പാ​ദി​ക്കു​ന്ന​താ​യി കാ​ണാം. സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​പ്ര​കാ​രം വ​ഖ​ഫ് ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റേ​യും സ്വ​ത്തു​ക്ക​ളു​ടേ​യും ത​ർ​ക്ക​ങ്ങ​ളി​ൽ വി​ധി പ​റ​യേ​ണ്ട​ത് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​കെ. ജ​മാ​ൽ, മ​ലാ​ലി മ​സ്ജി​ദ് -ജ​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​സാ​ഖ്, ജി​ല്ല വ​ഖ​ഫ് ഓ​ഫി​സ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JudgmentMalali MasjidWaqf Tribunal
News Summary - 'Malali Masjid: Judgment to be given by Waqf Tribunal'
Next Story