Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനവതിയില്‍ മലബാര്‍...

നവതിയില്‍ മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ വാര്‍ഷികാഘോഷം ഇന്ന്

text_fields
bookmark_border
നവതിയില്‍ മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ വാര്‍ഷികാഘോഷം ഇന്ന്
cancel

ബംഗളൂരു: സാമൂഹിക സേവന രംഗത്ത് ഒമ്പത് പതിറ്റാണ്ട് പൂർത്തിയാക്കിയ മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ നവതിയാഘോഷം ശനിയാഴ്ച ബംഗളൂരു സിറ്റി യൂനിവേഴ്സിറ്റി കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പ്രസിഡന്‍റ് ഡോ. എന്‍.എ. മുഹമ്മദ് പറഞ്ഞു. പ്രസ്തുത ചടങ്ങിൽ പൊതു പ്രവർത്തന രംഗത്ത് 60 വര്‍ഷത്തോളം സംഘടനയെ നയിച്ച ഡോ. എന്‍.എ. മുഹമ്മദ് സാഹിബിനെ ആദരിക്കും. കൂടാതെ 90 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, 60 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് എന്നിവ നല്‍കും. 1934-35 കാലഘട്ടത്തിലാണ് മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ ബംഗളൂരുവില്‍ പിറവിയെടുത്തത്. സിറ്റി മാര്‍ക്കറ്റില്‍ അനാഥമായി കിടന്ന ഒരു മൃതദേഹത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് കൂട്ടായ്മയുടെ തുടക്കം. ആരും അനാഥരാകരുത് എന്ന ദൃഢനിശ്ചയംകൂടി കൂട്ടായ്മയുടെ രൂപവത്കരണത്തിന് പിറകിലുണ്ട്. കേവലം അന്ത്യകര്‍മ സേവനം എന്നതിലുപരി വിദ്യാഭ്യാസം, ജീവകാരുണ്യം, ഭവന നിർമാണം, ആരോഗ്യ സേവനം എന്നിവയില്‍കൂടി സംഘടന പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു. വര്‍ഷംതോറും ഏകദേശം 2000 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റുകള്‍, ചികിത്സ സഹായം, വിവാഹം, പഠന സഹായം എന്നിവ നല്‍കുന്നു. സ്വയം തൊഴില്‍ പദ്ധതികള്‍, പ്രോത്സാഹിപ്പിക്കുകയും അതിന്‍റെ ഭാഗമായി നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓട്ടോറിക്ഷ, തയ്യല്‍ മെഷീനുകള്‍ എന്നിവ നല്‍കുകയും ചെയ്യുന്നു. എം.എം.എ ചാരിറ്റി ഹോം പദ്ധതിയിലൂടെ 27 വീടുകളുടെ സമുച്ചയം വിതരണത്തിന് ഒരുങ്ങിയിരിക്കുന്നു.

സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക മലബാര്‍ സെന്‍റര്‍ 24 മണിക്കൂറും സേവന സന്നദ്ധമാണ്. വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം, കൗണ്‍സലിങ്, മെഡിക്കല്‍ ക്യാമ്പ്, കുടുംബ പ്രശ്നങ്ങള്‍ എന്നിവയുടെ പ്രശ്ന പരിഹാരമായി കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സ്പീക്കര്‍ യു.ടി. ഖാദര്‍, കേരള നിയമസഭ പ്രതിപക്ഷ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ ജി. പരമേശ്വര, രാമലിംഗ റെഡ്ഡി, കെ.ജി. ജോര്‍ജ്, ദിനേശ് ഗുണ്ടുറാവു, സുധാകര്‍, സുരേഷ് ലാഡ്, കൃഷ്ണ ഭൈര ഗൗഡ, കെ.എം. ഷാജി, എച്ച്.ഡി. മഹാദേവപ്പ, പ്രിയങ്ക് ഖാര്‍ഗെ, ഭൈരതി സുരേഷ്, പി.സി. ജാഫര്‍, എല്‍.കെ. അത്തീഖ് തുടങ്ങി മത സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. 90 വർഷക്കാലത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

ഒരു നൂറ്റാണ്ടോളം പ്രവര്‍ത്തനനിരതമായ സംഘടനയുടെ ഐതിഹാസിക ചരിത്രവഴികൾ അടങ്ങിയ സുവനീർ @ 90 സദസ്സിൽ പ്രകാശനം ചെയ്യും. രണ്ട് മണിക്ക് തുടങ്ങുന്ന പരിപാടിയിൽ കണ്ണൂർ ഗഫൂർ, ആബിദ് ടീമിന്റെ ശ്രവണ മനോഹരമായ ഗാനവിരുന്നും കളരിപ്പയറ്റ്, ഉറുമി എന്നിവയും നടക്കും. കെ.സി. അബ്ദുൽ ഖാദര്‍, ലത്തീഫ് ഹാജി, ഷംസുദ്ദീന്‍ കൂടാളി, സുബൈര്‍ കായക്കൊടി, മുഹമ്മദ് മൗലവി, സിറാജ് ഹുദവി, ടി.സി. ഷബീര്‍, അഡ്വ. ഷക്കീല്‍ റഹ്മാന്‍ എന്നിവര്‍ വ്യാഴാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ബി.ഡി.എ ചെയര്‍മാനും എം.എല്‍.എയുമായ എന്‍.എ. ഹാരിസിന്‍റെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അടിയന്തര പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുൽ റഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, പി.എം. അബ്ദുൽ ലത്തീഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimmetronewsAssociation meet
News Summary - Malabar Muslim Association's anniversary celebration today in Navathi
Next Story