റമദാൻ റിലീഫ് വിതരണം
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ റമദാൻ റിലീഫിന്റെ രണ്ടാ ഘട്ടം ഉദ്ഘാടനം 250 കുടുംബങ്ങൾക്ക് ഭക്ഷണ ധാന്യ കിറ്റുകൾ നൽകി എം.എം.എ ക്രസന്റ് സ്കൂൾ വൈസ് ചെയർമാൻ വി.സി. അബ്ദുൽ കരീം ഹാജി നിർവഹിച്ചു. ലയാർ പാളയ, ബി.സി.സി ലേഔട്ട്, ഗുരുഗുണ്ട പാളയ, ചന്ദ്ര ലേഔട്ട്, റോഷൻ നഗർ തുടങ്ങിയ ഏരിയകളിലെ നിർധന കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. പി.എം. അബ്ദുൽ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ. ഹാരിസ്, ടി.സി. ഷബീർ, തൻസീഫ്, സിറാജ് ഹുദവി, വി.എം. ഹമീദ്, അശ്റഫ് മൗലവി, യൂനുസ് ഫൈസി, അബ്ദുറഹ്മാൻ, ബാഷ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാം ഘട്ടത്തിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എൽ.ആർ നഗറിലെ രവി ഡിപ്പോയിൽ 750 കുടുംബങ്ങൾക്ക് കിറ്റുകൾ കൈമാറും.

