മീലാദ് സംഗമം ഇന്ന്
text_fieldsപ്രവാചക കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ബംഗളൂരു ബസവ ഭവനിൽ സംഘടിപ്പിച്ച ‘മുഹമ്മദ്: നീതിയുടെ സന്ദേശവാഹകൻ’ എന്ന സിംപോസിയത്തിൽ സുപ്രീംകോടതി മുൻ ജഡ്ജ് ജസ്റ്റിസ് ഗോപാലഗൗഡ, സാഹിത്യഅക്കാദമി പ്രസിഡൻറ് മുകുന്ദരാജ്, ബസവ സമിതി പ്രസിഡൻറ് അരവിന്ദ് ജാട്ടി, പ്രഫ. ഹർജീന്ദർസിങ് ഭാട്ടിയ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷൻ ഡോ. മുഹമ്മദ് സാദ് ബെലഗാമി തുടങ്ങിയവർ പങ്കെടുത്തപ്പോൾ
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്റസ മീലാദ് ഫെസ്റ്റ് ഞായറാഴ്ച നടക്കും. മൈസൂർ റോഡ് കർണാടക മലബാർ സെന്ററിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് രാവിലെ 10ന് മദ്റസ ചെയർമാൻ ശംസുദ്ദീൻ കൂടാളി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും.
ഉച്ചക്ക് ഒന്നിന് ബംഗളൂരുവിലെ വിവിധ മഹല്ലുകളിലെ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ വമ്പിച്ച മൗലിദ് സംഗമം നടക്കും. തുടർന്ന്, വിദ്യാർഥികളുടെ കലാമത്സരങ്ങളും ദഫ്, ബുർദ, ഫ്ലവർ ഷോ തുടങ്ങിയ ഇമ്പമാർന്ന പരിപാടികളും നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷന വഹിക്കും.
പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും. പൊതു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകും. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

