‘പ്രവാചകചര്യയെ അനുഭവിച്ചറിയാൻ സമൂഹം പഠിക്കണം’
text_fieldsബംഗളൂരു: പ്രവാചകചര്യയെ കൂടുതൽ മനസ്സിലാക്കാനും അനുഭവിച്ചറിയാനും നാം തയാറായാൽ ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജയിക്കാനും മാനുഷിക ബന്ധങ്ങളെ ശക്തിപ്പെടുത്താനും അതുമൂലം കഴിയുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ് അഭിപ്രായപ്പെട്ടു. എം.എം.എ സംഘടിപ്പിച്ച മീലാദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈസൂർ റോഡിലെ കർണാടക മലബാർ സെൻററിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷതവഹിച്ചു. ക്രസൻറ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ, ട്രഷറർ കെ.എച്ച്. ഫാറൂഖ്, വൈസ് പ്രസിഡൻറ് മുഹമ്മദ് തൻവീർ, സെക്രട്ടറിമാരായ പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ശംസുദ്ദീൻ അനുഗ്രഹ, സുബൈർ കായക്കൊടി, എ.ബി. ബഷീർ തുടങ്ങിയവർ സംസാരിച്ചു. എം.എം.എ ഖത്തീബ് ഉമർ അബ്ദുല്ല ഫൈസി പ്രഭാഷണം നടത്തി. മദ്രസ ചെയർമാൻ ശംസുദ്ദീൻ കൂടാളി സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാമത്സരങ്ങളും ദഫ്, ബുർദ, ഫ്ലവർഷോ തുടങ്ങിയവയും നടന്നു. ഉച്ചക്ക് നടന്ന മൗലിദ് സംഗമത്തിൽ ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

