Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്നഡ നാട് ഭാഷാവൈവിധ്യവും മനുഷ്യസ്നേഹവും അലിഞ്ഞുചേർന്ന മണ്ണ്- പി.എം. അബ്‌ദുൽ ലത്തീഫ് ഹാജി

text_fields
bookmark_border
കന്നഡ നാട് ഭാഷാവൈവിധ്യവും മനുഷ്യസ്നേഹവും അലിഞ്ഞുചേർന്ന മണ്ണ്- പി.എം. അബ്‌ദുൽ ലത്തീഫ് ഹാജി
cancel
camera_alt

 മലബാർ മുസ്ലിം അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കന്നഡ രാജ്യോത്സവാഘോഷത്തിൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തുന്നു 

ബംഗളൂരു: കർണാടക സംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ കന്നഡ കവികളും സാഹിത്യകാരന്മാരും ഭാഷയുടെ വളർച്ചയ്ക്കും സമ്പന്നതക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഭാഷാ വൈവിധ്യവും മനുഷ്യസ്‌നേഹവും അലിഞ്ഞുചേർന്ന മണ്ണാണ് കന്നഡ നാടെന്നും മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു.

എം.എം.എ ക്രസന്‍റ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച കന്നഡ രാജ്യോത്സവാഘോഷത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനമാർഗം തേടി ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലെത്തിയവരെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെല്ലാം ചേർത്തുപിടിക്കുകയും അവർക്ക് വളരാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്ത നാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ് മൗലവി, അഫ്സർ പാഷ, അഷ്റഫ് മലയമ്മ, രാജ വേലു എന്നിവർ സംസാരിച്ചു. ശ്വേത എൻ. സ്വാഗതവും റീത്ത ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Muslim Association celebrated kannada rajyam
Next Story