മകരവിളക്ക് മഹോത്സവം ഇന്ന് ഉദയനഗർ അയ്യപ്പക്ഷേത്രം
text_fieldsഅൾസൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറ്റുന്നു
ബംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രത്തിൽ ശനിയാഴ്ച മകരവിളക്ക് മഹോത്സവം നടക്കും. പുലർച്ച 5.45ന് നട തുറക്കും. രാവിലെ ആറിന് ഗണപതിഹോമം, ഒമ്പതിന് നെയ്യഭിഷേകം, കളഭാഭിഷേകം, നവകം അഭിഷേകം എന്നിവയുണ്ടാകും. രാവിലെ 10.30ന് ശശികുമാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന, ഏഴിന് പുഷ്പാഭിഷേകം, 7.30ന് നൃത്തപരിപാടി, രാത്രി അന്നദാനം എന്നിവ നടക്കും.
ജെ.സി നഗർ അയ്യപ്പക്ഷേത്രം
ബംഗളൂരു: ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച സമാപനമാവും. വിശേഷാൽപൂജകൾ സംഘടിപ്പിക്കും. ഉച്ചക്ക് മഹാ അന്നദാനം, വൈകീട്ട് 6.30ന് ശീവേലി, രാത്രി 8.45ന് മഹാ അഭിഷേകം, പുഷ്പാഭിഷേകം, പ്രസാദവിതരണം എന്നിവ നടക്കും.
മല്ലേശ്വരം അയ്യപ്പക്ഷേത്രം
ബംഗളൂരു: മല്ലേശ്വരം അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് ആഘോഷത്തിന് ശനിയാഴ്ച രാവിലെ തുടക്കമാവും. രാവിലെ ആറിന് മഹാഗണപതിഹോമം, രാവിലെ എട്ടിനും രാത്രി ഏഴിനും ഭജന, ഉച്ചക്ക് 12.30 മുതൽ അന്നദാനം, വൈകീട്ട് 5.45ന് പുഷ്പാഭിഷേകം, 6.30ന് മഹാ ദീപാരാധന എന്നിവയുണ്ടാകും. രാത്രി 8.45ന് മകരസംക്രമണ സമയത്ത് പ്രത്യേക സംക്രമാഭിഷേകം നടക്കും.
ബംഗളൂരു: ഹെബ്ബാൾ കെംപാപുര അയ്യപ്പ ക്ഷേത്രത്തിൽ ശനിയാഴ്ച മകരവിളക്ക് മഹോത്സവത്തിൽ അഷ്ടാഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, നിറപറ എന്നിവ നടക്കും. ഉച്ചക്ക് 12ന് അന്നദാനം, വൈകീട്ട് 8.45ന് മകരസംക്രമണ അഭിഷേകം. ഫോൺ: 9480714276.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

