മകരവിളക്ക്: ബംഗളൂരുവിലേക്ക് ഞായറാഴ്ച സ്പെഷൽ ട്രെയിൻ
text_fieldsബംഗളൂരു: ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട യാത്രാതിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ച പകൽ സമയത്ത് സ്പെഷൽ ട്രെയിൻ സർവിസ് നടത്തും. കൊല്ലത്തുനിന്ന് ബംഗളൂരുവിലെത്തിയശേഷം ബംഗളൂരു-ചെന്നൈ സ്പെഷലായി സർവിസ് നടത്തും.
കൊല്ലം-എസ്.എം.വി.ടി ബംഗളൂരു വൺവേ സ്പെഷൽ ഫെയർ ഫെസ്റ്റിവൽ സ്പെഷൽ (06083) സ്പെഷൽ നിരക്കിലാണ് സർവിസ്. കൊല്ലത്തുനിന്ന് പുലർച്ച 3.15ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 6.30ന് ബംഗളൂരുവിലെത്തും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കെ.ആർ പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഞായറാഴ്ച രാത്രി 11ന് ബംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് എസ്.വി.ടി ബംഗളൂരു-ചെന്നൈ സെൻട്രൽ വൺവേ സ്പെഷൽ ഫെയർ ഫെസ്റ്റിവൽ സ്പെഷൽ (06084) ആയി സർവിസ് നടത്തുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ച അഞ്ചിന് ചെന്നൈയിലെത്തും. കെ.ആർ പുരം, ജോലാർപേട്ട്, കാട്പാടി, ആരക്കോണം, പേരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

