മെജസ്റ്റിക് ബസ് സ്റ്റേഷൻ നവീകരിക്കുന്നു
text_fieldsബംഗളൂരു: 40 വര്‍ഷത്തിലേറെ പഴക്കമുള്ള മെജസ്റ്റിക് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനൊരുങ്ങുന്നു. നാല് നിലകളായി പണിയുന്ന ബസ്സ്റ്റാൻഡ് സമുച്ചയത്തിൽ എല്‍.ഇ.ഡി ഡിസ് പ്ലേ, എ.ഐ കാമറ എന്നിവ സജ്ജീകരിക്കും. നിര്‍മാണ പ്രവർത്തനങ്ങൾക്കായി പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ അനുവാദം നല്‍കിയതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
പുതിയ കെട്ടിടം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ടെൻഡര്‍ നടപടികള്‍ വൈകാതെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മെജസ്റ്റിക് സ്കീമിൽ ഉൾപ്പെടുത്തി ബംഗളൂരു മെജസ്റ്റിക് ബസ്സ്റ്റാൻഡ് നവീകരിക്കുമെന്നും കമേഴ്സ്യൽ കോംപ്ലക്സ് അടക്കമുള്ളവ നിർമിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
മെജസ്റ്റിക്കിലെ ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ നിന്ന് പതിനായിരത്തിലധികം ബസുകള്‍ പ്രതിദിനം സർവിസ് നടത്തുന്നുണ്ട്. ഗതാഗത കോർപറേഷന് വരുമാനം കണ്ടെത്താൻ പുതിയ സമുച്ചയത്തിലെ മുറികൾ വാടകക്ക് നൽകാനും പദ്ധതിയുണ്ട്. മെട്രോ, റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാരെ കൂടി പരിഗണിച്ചാണ് ബസ് സ്റ്റാൻഡ് രൂപകൽപന ചെയ്യുന്നത്. യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രധാനം ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

