മെജസ്റ്റിക് എ.ഐ.കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsഎ.ഐ.കെ.എം.സി.സി മെജസ്റ്റിക് ഏരിയ ഇഫ്താർ സംഗമം കെ.പി.സി.സി പ്രസ് സെക്രട്ടറി എം.എ. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി മെജസ്റ്റിക് ഏരിയ ഇഫ്താർ സംഗമം ഹോട്ടൽ ചേതൻ ഇന്റർനാഷനൽ ഓഡിറ്റോറിയത്തില്‍ നടന്നു. കെ.പി.സി.സി പ്രസ് സെക്രട്ടറി എം.എ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് യോഗം നിയന്ത്രിച്ചു.
എം.പി. ആദം മുൽസി, സിദ്ദീഖ് റൗണ്ട് വേൾഡ് എന്നിവർ മുഖ്യാതിഥികളായി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി അധ്യക്ഷത വഹിച്ചു. ട്രഷറർ നാസർ നീലസാന്ദ്ര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കമ്മനല്ലി, അബ്ദുല്ല മാവള്ളി, ടി.സി. മുനീർ എന്നിവർ സംസാരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ, വി.പി.ഷാജി, കെ. നൗഷാദ്, എഫ്.ബി.സി. റഫീഖ്, ഇസ്ഹാഖ്, ഹമീദ് ചാലിശ്ശേരി, റഫീഖ് ചാവശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും ഏരിയ സെക്രട്ടറി സയ്യിദ് വി.എം. നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

