മൈമുന്നിസ റസാഖ്: വിടപറഞ്ഞത് ജീവകാരുണ്യ വഴിയിലെ സാന്നിധ്യം
text_fieldsമൈമുന്നിസ റസാഖ്
ബംഗളൂരു: ബംഗളൂരുവിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മൈമുന്നിസ റസാഖിന്റെ (63) വിയോഗം നാടിന് വേദനയായി. കോട്ടക്കൽ പുലിക്കോട് തൈക്കാട്ടു കുടുംബാംഗമായ അവർ ജമാഅത്തെ ഇസ്ലാമി ആദ്യകാല സജീവ പ്രവർത്തകനായ തൈക്കാട് മുഹമ്മദ് കുട്ടിയുടെയും അമീനയുടെയും മകളാണ്.
ബംഗളൂരുവിൽ മത പഠന ക്ലാസുകൾക്ക് നേതൃപരമായ പങ്കുവഹിച്ചു. വനിതകൾക്കിടയിൽ ധാർമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മൈമുന്നിസ റസാഖ് മികച്ച സംഘാടക കൂടിയായിരുന്നു. ബംഗളൂരുവിൽ പ്രായഭേദമന്യേ ഖുർആൻ പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നതിലും അവർ മുഖ്യ പങ്കുവഹിച്ചു.മസ്ജിദുൽ റഹ്മയിൽ ജനാസ നമസ്കാരാനന്തരം ബംഗളൂരു ഖുദ്ദുസ് സാഹിബ് ഖബർസ്ഥാനിൽ ഖബറടക്കി. ഭർത്താവ്: അബ്ദുൽ റസാഖ്. മക്കൾ: മുദസ്സിർ നസർ, രാഹില, അർഷിയ, ഷാഹിസ്ത. മരുമക്കൾ: റഹീസ്, മുഹമ്മദ് റഫീഖ്, നുസൈബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

