Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കമംഗളൂരുവിൽ 20ന് മഹിശ ദസറ; പ്രഫ കെ.എസ്.ഭഗവാൻ മുഖ്യാതിഥി,സംഘ്പരിവാർ ഭീഷണിയെ തുടർന്ന് നിരോധാജ്ഞ

text_fields
bookmark_border
Mahisha Dasara, Chikkamagaluru, K.S. Bhagavan
cancel

മംഗളൂരു: ചിക്കമംഗളൂരുവിൽ വെള്ളിയാഴ്ച മഹിശ ദസറ നടത്താനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കെ ബി.ജെ.പിയും സംഘ്പരിവാർ ശക്തികളും എതിർപ്പ് കടുപ്പിച്ചു. ഇതേത്തുടർന്ന് ബുധനാഴ്ച മുതൽ ആറ് ദിവസത്തേക്ക് ജില്ല ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ദലിത് സംഘടനകളുടെ കൂട്ടായ്മയിൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ പ്രമുഖ എഴുത്തുകാരൻ പ്രഫ.കെ.എസ്.ഭഗവാനാവും മുഖ്യാതിഥി. ഇദ്ദേഹത്തി​െൻറ സാന്നിധ്യം സംഘ്പരിവാറിന്റെ പ്രതിഷേധം ശക്തമാക്കുന്നു.

ചാമുണ്ഡേശ്വരി ദേവിയെ വധിച്ച ഭൂതമാണ് മഹിശ എന്നാണ് ബിജെപി, സംഘ്പരിവാർ വാദം.ജനങ്ങളുടെ ഹൃദയം കീഴടക്കിയ ബുദ്ധ രാജാവായിരുന്നു മഹിശ എന്ന മറുവാദവും ഉയരുന്നു.നേരത്തെ മൈസൂറുവിൽ നടത്തിയ പ്രസ്താവനയിൽ വൊക്കാലിഗ സമുദായക്കാർ ബ്രാഹ്മണ അടിമകളായ വിഡ്ഢിക്കൂട്ടം ആണെന്ന് ഭഗവാൻ പരിഹസിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി.രവി ഉൾപ്പെടെ മുഴുവൻ സ്ഥാനാർഥികളേയൂം പരാജയപ്പെടുത്തി കോൺഗ്രസ് തൂത്തുവാരിയ ജില്ലയാണ് ചിക്കമംഗളൂരു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahisha Dasara Celebrations: Prohibitory Order Imposed In Chikkamagaluru Dist For 6 Days
Next Story