ആക്ടിവിസ്റ്റ് മഹേഷ് ചന്ദ്രഗുരു നിര്യാതനായി
text_fieldsമഹേഷ്
ചന്ദ്രഗുരു
ബംഗളൂരു: മൈസൂർ യൂനിവേഴ്സിറ്റി ജേണലിസം ഡിപ്പാർട്ട്മെന്റ് മുൻ പ്രഫസറും ആക്ടിവിസ്റ്റുമായ ബി.പി. മഹേഷ് ചന്ദ്രഗുരു (67) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം രാവിലെ മൈസൂരുവിലെ വസതിയിലായിരുന്നു മരണം. ചാമരാജ് നഗർ ഗുണ്ടൽപേട്ട് സ്വദേശിയാണ്.
മഹിഷ ദസറ ആചരണ സമിതിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയും പ്രവർത്തിച്ചു. മംഗളൂരു സർവകലാശാല, ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, ചണ്ഡിഗഢിലെ ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ, ബാംഗ്ലൂർ സർവകലാശാല എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. റൂറൽ കമ്യൂണിക്കേഷൻ ഇൻ ഇന്ത്യ, ലൈഫ് ആൻഡ് മിഷൻ ഓഫ് ഡോ. ബി.ആർ. അംബേദ്കർ എന്നിവയടക്കം 20 പുസ്തകങ്ങളും, 219 ഗവേഷണ പ്രബന്ധങ്ങളും 139 പേപ്പറുകളും പ്രസിദ്ധീകരിച്ചു. ഭാര്യ ഹേമാവതി മൈസൂർ സർവകലാശാല പ്രഫസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

