ഭക്തിനിർഭരമായി മഹാശിവരാത്രി
text_fieldsശിവരാത്രിയോടനുബന്ധിച്ച് മംഗളൂരു കുദ്രോളി ഗോകർണനാഥക്ഷേത്രത്തിൽ നടന്ന ഭക്തിഗാനാലാപനം
മംഗളൂരു: ഭക്തിനിർഭരമായി മഹാശിവരാത്രി ആഘോഷം. കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ പുലർച്ച ആരംഭിച്ച ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർഥനയോടെ ഭക്തർ പുലർച്ചമുതൽ തന്നെ മഞ്ജുനാഥന്റെ അനുഗ്രഹം തേടിയെത്തി.
കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ ആഘോഷം ദിവസം മുഴുവൻ നീണ്ടുനിന്നു. നൂറ് ഇളം തേങ്ങകൾ അർപ്പിക്കുന്ന മഹാരുദ്രാഭിഷേകവും ശത സിയാല അഭിഷേകവും നടന്നു. ക്ഷേത്ര പരിസരം ഭക്തിഗാനങ്ങളിൽ മുഖരിതമായി. രഥഘോഷയാത്രയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

