Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാജ ട്രോഫി: ബംഗളൂരു ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി
text_fieldsbookmark_border
ബംഗളൂരു: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി 20 ലീഗിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടന്ന മത്സരത്തിൽ ഹുബ്ലി ടൈഗേഴ്സാണ് അഞ്ച് വിക്കറ്റിന് ബംഗളൂരുവിനെ വീഴ്ത്തിയത്.
ബംഗളൂരു ബ്ലാസ്റ്റേഴ്സ് 20 ഓവറിൽ 10 വിക്കറ്റിന് 142 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹുബ്ലി ടൈഗേഴ്സ് 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ബംഗളൂരുവിനായി ശുഭാങ് ഹെഗ്ഡെ 36 പന്തിൽ 52 റണ്ണെടുത്തു. 37 പന്തിൽ 47 റണ്ണെടുത്ത തിപ്പപറെഡ്ഡി, 35 പന്തിൽ 41 റണ്ണെടുത്ത കെ.എൽ. ശ്രീജിത്ത് എന്നിവരുടെ ബാറ്റിങ് മികവിൽ ടൈഗേഴ്സ് വിജയത്തിലേക്ക് നീങ്ങി.
Next Story

