ജിഫ്രി മുത്തുക്കോയ തങ്ങൾ ബംഗളൂരു സംയുക്ത ഖാദി
text_fields1. ജിഫ്രി മുത്തുക്കോയ തങ്ങൾ, 2. ബംഗളൂരു സംയുക്ത ഖാസി വിവിധ മഹല്ലുകളുടെ സംഗമം എസ്.വൈ.എസ് ബംഗളൂരു ജില്ല പ്രസിഡന്റ് എ.കെ. അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബംഗളൂരുവിലെ വിവിധ മഹല്ലുകളുടെ സംയുക്ത ഖാദിയായി സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സ്ഥാനാരോഹണം ചെയ്യാൻ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചു. അടുത്തമാസം ബംഗളൂരുവിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മഹല്ല് പ്രതിനിധികൾ തങ്ങളെ സ്ഥാനാരോഹണം ചെയ്യും.
ഖാദി സ്ഥാനാരോഹണ സംഗമത്തിനായി ആഗസ്റ്റ് മൂന്നിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിക്കാനും തീരുമാനിച്ചു. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജുദ്ദീന്റെ അധ്യക്ഷതയിൽ എസ്.വൈ.എസ് ബംഗളൂരു ജില്ല പ്രസിഡന്റ് എ.കെ അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഹാജി വിഷയാവതരണം നടത്തി. ഹുസൈനാർ ഫൈസി, സുഹൈൽ ഫൈസി, മുസ്തഫ ഹുദവി, സിദ്ദീഖ് തങ്ങൾ, ഷംസുദീൻ കൂടാളി, ഷംസുദീൻ സാറ്റലൈറ്റ്, സുബൈർ കായക്കൊടി എന്നിവർ സംസാരിച്ചു.
കെ.സി.അബ്ദുൽ ഖാദർ, സകരിയ്യ ഇലക്ട്രോണിക് സിറ്റി, വി.സി. അർഷാദ്, ഷംസുദ്ദീൻ അനുഗ്രഹ, അബൂബക്കർ ഹാജി, ഷംസുദ്ദീൻ, അബ്ദുറസാഖ് ഹാജി, ഫാറൂഖ് കോട്ടൺപെട്ട, അയാസ് നീലസാന്ദ്ര, അബ്ദുൽ കലാം ആസാദ്, കബീർ, സമദ് മാണിയൂർ, സി.എച്ച്. റിയാസ്, റഫീഖ്, ലത്തീഫ്, മുഹമ്മദ് ഹനീഫ്, ആലിക്കോയ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ താഹിർ മിസ്ബാഹി സ്വാഗതവും കെ.എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.

