മാധ്യമം കാമ്പയിൻ പ്രചാരണോദ്ഘാടനം
text_fieldsമാധ്യമം’ ബംഗളൂരു മേഖല കാമ്പയിനിന്റെ ശിവാജി നഗർ ഏരിയതല പ്രചാരണോദ്ഘാടനം സോളിഡാരിറ്റി കേരള പ്രസിഡന്റ് സി.ടി. സുഹൈബ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം പേഴ്സനൽ ബോർഡ് ദേശീയ സമിതി അംഗവുമായ സിറാജ് ഇബ്രാഹിം സുലൈമാൻ സേട്ടിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ‘മാധ്യമം’ ബംഗളൂരു മേഖല കാമ്പയിനിന്റെ ശിവാജി നഗർ ഏരിയതല പ്രചാരണോദ്ഘാടനം ശനിയാഴ്ച നടന്നു. ജമാഅത്തെ ഇസ്ലാമി ശിവാജി നഗർ ഏരിയക്ക് കീഴിൽ ‘കൺകുളിർമയേകും കുടുംബം’ എന്ന തലക്കെട്ടിൽ നടന്ന കാമ്പയിനിന്റെ സമാപനമായി ക്യൂൻസ് റോഡിലെ ബിഫ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ, സോളിഡാരിറ്റി കേരള പ്രസിഡന്റ് സി.ടി. സുഹൈബ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം പേഴ്സനൽ ബോർഡ് ദേശീയ സമിതി അംഗവുമായ സിറാജ് ഇബ്രാഹിം സുലൈമാൻ സേട്ടിന് പത്രം കൈമാറി ‘മാധ്യമം’ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ മുഫാസിൽ, ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷംലി, ശിവാജി നഗർ ഏരിയ പ്രസിഡന്റ് എ.പി. അമീൻ, കൺവീനർ വി.പി. സമീറ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അനീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

