അപകടത്തിൽ അനുശോചിച്ച് മഅ്ദനി
text_fieldsബംഗളൂരു: ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിനിരയായവരുടെ ഉറ്റവർക്ക് സമാധാനം ലഭിക്കാനും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനും ആത്മാർഥമായി പ്രാർഥിക്കുന്നു. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഈ വലിയ ദുരന്തം ഭരണാധികാരികളോട് ചോദിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി ആധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല എന്ന യാഥാർഥ്യം പൊതുജനങ്ങൾ കൂടുതൽ തിരിച്ചറിയുകയാണെന്നും മഅ്ദനി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

