Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എ. സലീമിനെ കർണാടക ഡി.ജി-ഐ.ജി.പിയായി നിയമിച്ചു
text_fieldsbookmark_border
എം.എ. സലീം
ബംഗളൂരു: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.എ. സലീമിനെ കർണാടകയിലെ ഡി.ജി -ഐ.ജി.പിയായി നിയമിച്ചു. മുൻ ഡി.ജി.പി അലോക് മോഹൻ ഏപ്രിൽ 30ന് വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. മേയ് 21 വരെ അലോക് മോഹന്റെ സർവിസ് സർക്കാർ ദീർഘിപ്പിച്ചിരുന്നു. 2023 മേയ് 22നായിരുന്നു അലോക് മോഹൻ ചാർജെടുത്തത്.
ബംഗളൂരു ചിക്കബാണവര സ്വദേശിയായ സലീം 1993 ബാച്ച് കർണാടക കേഡർ ഐ.പി.എസുകാരനാണ്. സി.ഐ.ഡി വിഭാഗം ഡി.ജി.പിയായി സേവനമനുഷ്ഠിക്കവെയാണ് പുതിയ നിയമനം. സർവിസിൽ ഒരു വർഷംകൂടി കാലാവധിയുള്ള എം.എ. സലീം 2026 ജൂണിലാണ് വിരമിക്കുക. മുമ്പ് ബംഗളൂരു സിറ്റി സ്പെഷൽ പൊലീസ് കമീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

