ലുലുവിൽ സീഫുഡ് ഫെസ്റ്റിവൽ
text_fieldsബംഗളൂരു ലുലുവിൽ സീഫുഡ് ഫെസ്റ്റിവൽ മന്ത്രി മംഗൾ എസ്. വൈദ്യ ഉദ്ഘാടനം ചെയ്തപ്പോൾ
ബംഗളൂരു: ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത സമുദ്രോൽപന്നങ്ങളും രുചികരമായ മത്സ്യവിഭവങ്ങളുമായി സീഫുഡ് ഫെസ്റ്റിവലിന് ലുലുവിൽ തുടക്കമായി. കർണാടക മത്സ്യബന്ധന മന്ത്രി മംഗൾ എസ്. വൈദ്യ ഉദ്ഘാടനം ചെയ്തു. രാജാജിനഗർ ലുലു ഹൈപ്പർ മാർക്കറ്റിലും കനക്പുര ലുലു ഡെയ്ലിയിലുമാണ് സീഫുഡ് ഫെസ്റ്റ്. പ്രാദേശിക മത്സ്യങ്ങളുടെയും ലോകത്തെ വിവിധയിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെയും വിപുലമായ കലവറയാണ് ലുലുവിൽ സജ്ജീകരിച്ചിരിക്കുന്നത്.
മീൻ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യ ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഫെബ്രുവരി 11ന് ഫെസ്റ്റ് സമാപിക്കും.

