ബാംഗ്ലൂർ മലയാളി ഫോറം മലയാളം മിഷൻ ക്ലാസ്
text_fieldsബാംഗ്ലൂർ മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസിന്റെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ നിർവഹിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മലയാളം ക്ലാസിന്റെ ഉദ്ഘാടനം മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ നിർവഹിച്ചു. ബി.എം.എഫ് പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷതവഹിച്ചു.
മലയാളം മിഷൻ സൗത്ത് ചാപ്റ്റർ കോഓഡിനേറ്റർ വിനേഷ്, ബി.എം.എഫ് സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ജോ. ട്രഷറർ വി. പ്രജി, കൺവീനർ ഗോപാലകൃഷ്ണൻ, ഡോ. ബീന സജീവ്, ചാർളി മാത്യു എന്നിവർ സംസാരിച്ചു. അനിൽ ധർമപതി, ജോസഫ് മാത്യു, ജെസ്സി ഷിബു, ഡോ. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. മലയാളം ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9880129849, 8147386195 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

