ലുലു എൻഡ് ഓഫ് സീസൺ സെയിൽ ജൂലൈ മൂന്നുമുതൽ ആറുവരെ
text_fieldsബംഗളൂരു: ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലൈ 3, 4, 5, 6 തീയതികളിൽ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ 300+ ബ്രാൻഡുകൾക്ക് 50% ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഒരുക്കുന്നത്. ലുലു മാൾ, ലുലു ഹൈപ്പർമാർക്കറ്റ് രാജാജി നഗർ, ലുലു ഡെയ്ലി, ലുലു കണക്റ്റ്, വിആർ മാൾ വൈറ്റ്ഫീൽഡിലെ ആർ.ഇ.ഒ, ഫോറം മാൾ ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്ലി, എം 5 ഇ-സിറ്റി മാൾ ഇലക്ട്രോണിക് സിറ്റിയിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലെല്ലാം ഈ ഓഫറുണ്ടാകും. ഈ സെയിലിൽ എല്ലാ ലുലു ഔട്ട്ലെറ്റുകളും അർധരാത്രിവരെ തുറന്നിരിക്കും.
കൂടാതെ, ഏറ്റവും പുതിയ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഗാഡ്ജെറ്റുകൾ തുടങ്ങിയവക്കായി ഒരുരൂപയിൽ ആരംഭിക്കുന്ന പ്രത്യേക ലേലം ചെയ്യാനുള്ള അവസരവും ഒരുക്കും. ലുലു ബംഗളൂരിലെ എൻഡ് ഓഫ് സീസൺ സെയിലിൻ ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം എസൻഷ്യൽസ് തുടങ്ങിയവയിൽ ഗംഭീര ഡിസ്കൗണ്ടുകൾ ലഭ്യമാക്കുമെന്ന് ലുലു മാൾ ബംഗളൂരു റീജനൽ ഡയറക്ടർ ഷരീഫ് കോച്ചുമോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

