‘ബ്ലൂ ലൈൻ മെട്രോയിൽ ലഗേജ് റാക്കുകൾ സ്ഥാപിക്കും’
text_fieldsബംഗളൂരു: സിൽക്ക് ബോർഡ് മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബ്ലൂ ലൈൻ പാതയിലെ കോച്ചുകളിൽ ലഗേജ് റാക്കുകൾ സ്ഥാപിക്കുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അധികൃതർ. ഇടനാഴിയിൽ ഓരോ കോച്ചിന്റെ ഇരുവശത്തുമായി രണ്ട് യാത്രികർക്ക് ഇരിക്കാവുന്ന സീറ്റാണുള്ളത്. ഇതിനുമുകളിലായിരിക്കും ലഗേജ് റാക്കുകൾ സ്ഥാപിക്കുക.
ഇതോടെ വിമാന യാത്രികർക്ക് യാത്ര സുഗമമാകും. നിർമാണത്തിലിരിക്കുന്ന പാത 2027ഓടെ പൂർത്തിയാകും. നിലവിൽ മെട്രോയിൽ ലഗേജ് വെക്കുന്നതിനുള്ള സൗകര്യമില്ല. യാത്രക്കാർക്ക് 15 കിലോ ഭാരമുള്ള ബാഗുകൾ കൈവശം വെക്കാം.
അധികം ഭാരമുള്ള ബാഗുകൾക്ക് 30 രൂപ ഫീസ് നൽകണം. നിയമ ലംഘനത്തിന് 250 രൂപ പിഴ ചുമത്തും. ഡ്രൈവർ രഹിത ട്രെയിനുകളും പാതയിൽ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

