Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതോ​ൽ​ക്കു​ന്ന...

തോ​ൽ​ക്കു​ന്ന സ​മ​ര​ങ്ങ​ളും പ്ര​ധാ​നം - ഡോ. ​ഖ​ദീ​ജ മും​താ​സ്

text_fields
bookmark_border
meeting
cancel
camera_alt

ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തി​പ്പ​സാ​ന്ദ്ര

ഫ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഖ​ദീ​ജ മും​താ​സ് സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: തോ​ൽ​ക്കു​ന്ന സ​മ​ര​ങ്ങ​ളും പ്ര​ധാ​ന​മാ​ണെ​ന്നും തോ​ൽ​ക്കാ​ൻ ത​യാ​റാ​യി​ത്ത​ന്നെ സ​മൂ​ഹ​ത്തി​ന്‍റെ വീ​ണ്ടെ​ടു​പ്പി​നാ​യു​ള്ള സ​മ​ര​ങ്ങ​ളി​ൽ ന​മ്മ​ൾ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും സാ​ഹി​ത്യ​കാ​രി ഡോ. ​ഖ​ദീ​ജ മും​താ​സ് പ​റ​ഞ്ഞു.

ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തി​പ്പ​സാ​ന്ദ്ര ഫ്ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ സം​ഗ​മ​ത്തി​ലെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ ‘കു​ടും​ബം: ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും’​എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

അ​ധി​കാ​രം ഒ​രു വ്യ​ക്തി​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഭീ​തി​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. എ​ല്ലാ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​നം കു​ടും​ബം ത​ന്നെ​യാ​ണ്.

പ​ഴ​യ ന​​വോ​ത്ഥാ​ന സ​ങ്ക​ൽ​പ​ത്തി​ൽ​നി​ന്ന് മാ​റി സ​വ​ർ​ണ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നാ​ണ് കു​ടും​ബ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. വ്യ​ക്തി​യി​ലും കു​ടും​ബ​ത്തി​ലും മാ​ത്ര​മാ​യി ഒ​തു​ങ്ങി​ക്ക​ഴി​യു​ന്ന, സാ​മൂ​ഹി​ക​വ​ത്ക​രി​ക്ക​പ്പെ​ടാ​ത്ത കു​ട്ടി​ക​ൾ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് എ​ളു​പ്പം ക​രു​ക്ക​ളാ​യി മാ​റു​ന്നു​വെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ടും​ബ​ത്തി​ൽ ജ​നാ​ധി​പ​ത്യം ന​ട​പ്പാ​ക്കി​യാ​ലേ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം പു​ല​രു​ക​യു​ള്ളൂ​വെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്‍റ് പി.​കെ. കേ​ശ​വ​ൻ നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സെ​ക്ര​ട്ട​റി പി.​പി. പ്ര​ദീ​പ്, ട്ര​ഷ​റ​ർ പി. ​മോ​ഹ​ൻ​ദാ​സ്, പൊ​ന്ന​മ്മ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ക​ലാ​പ​രി​പാ​ടി​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, നാ​ട​ൻ പാ​ട്ട് എ​ന്നി​വ​യും മ​ല​യാ​ള ക​ലാ​ഭ​വ​ൻ അ​വ​ത​രി​പ്പി​ച്ച ‘വീ​ണേ​ടം വി​ദ്യ’​നാ​ട​ക​വും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Losing battles are also important - Dr Khadeeja Mumthas
Next Story