സർഫറാസ് ഖാന്‍റെ വീട്ടില്‍ ലോകായുക്ത റെയ്ഡ്: 14.38 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
text_fieldsബംഗളൂരു: കോര്‍പറേറ്റ് ഡയറക്ടര്‍ സർഫറാസ് ഖാനെതിരെ കർണാടക ലോകായുക്ത നടത്തിയ റെയ്ഡില്‍ 38 ഏക്കർ ഭൂമി ഉൾപ്പെടെ 14.38 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കർണാടകയിലെ ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി.ഇസഡ്. സമീർ അഹ്മദ് ഖാന്‍റെ പേഴ്സനൽ സെക്രട്ടറിയും മുതിർന്ന കെ.എ.എസ് ഉദ്യോഗസ്ഥനുമായ സർദാർ സർഫറാസ് ഖാന്‍റെ ബംഗളൂരു, കുടക്, മൈസൂരു എന്നിവിടങ്ങളിലെ വസതികളിലും ഓഫിസുകളിലും ലോകായുക്ത പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്.
വീടുകള്‍, ഓഫിസുകൾ, ബന്ധുക്കളുടെ വീടുകള്‍ എന്നിവയുൾപ്പെടെ ഇദ്ദേഹത്തിന്‍റെ കൈവശമുള്ള 13 സ്ഥലങ്ങളിലായി ഏകദേശം നൂറോളം ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്. 38 ഏക്കർ കൃഷിഭൂമിയും നാല് ആഡംബര വീടുകളും കണ്ടെത്തി. ഇതിന് ഏകദേശം 8.44 കോടി രൂപയാണ് മൂല്യം. ഏകദേശം 2.99 കോടി രൂപയുടെ സ്വർണാഭരണങ്ങളും 1.64 കോടി രൂപ വിലമതിക്കുന്ന ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ 66,500 രൂപ പണവും 1.29 കോടി രൂപയുടെ നിക്ഷേപ രേഖകളും കണ്ടെത്തി. ബംഗളൂരു, കുടക്, മൈസൂരു എന്നിവിടങ്ങളിലായി കുടകിലെ രണ്ട് കോഫി എസ്റ്റേറ്റുകളും മൈസൂരുവിലെ ഒരു റിസോർട്ടും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

