അനധികൃത സ്വത്ത് സമ്പാദനം; ലോകായുക്ത റെയ്ഡ് നടത്തി
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി (ഡി.എ) ബന്ധപ്പെട്ട് നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും കർണാടക ലോകായുക്ത വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തി.
കെ.ആർ.ഇ.ഐ.എസ് സൂപ്പര്‍ ഇന്റെണ്ടന്റ് എൻജിനീയർ എച്ച്.എം. ജനാർദൻ, ബെസ്കോം അസി. എക്സിക്യൂട്ടിവ് സിവിൽ എൻജിനീയർ ആർ.എച്ച്. അർജുൻ, ധാർവാഡ് ലാൻഡ് റെക്കോഡ്സ് അസി. ഡയറക്ടറുടെ ഓഫിസ് സർവേയർ സോമലിംഗപ്പ, പൊതുമരാമത്ത് വകുപ്പിലെ കർണാടക സ്റ്റേറ്റ് ഹൈവേ ഡെവലപ്മെന്റ് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറും ചീഫ് എൻജിനീയറുമായ പുരുഷോത്തം ദാസ് ഹെഗ്ഡെ എന്നിവരുടെ വീടുകളിലും ഓഫിസിലുമാണ് റെയ്ഡ് നടന്നത്. ബംഗളൂരു റൂറൽ, ദാവങ്കര, ധാർവാഡ് എന്നിവിടങ്ങളിലെ ആരോപണവിധേയരായ സർക്കാർ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ ഒരേസമയമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

