Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രെയിനിനു മുകളിൽ മരം വീണ് ലോക്കോ പൈലറ്റിന് പരിക്ക്
text_fieldsbookmark_border
ബംഗളൂരു: മാണ്ഡ്യ റെയിൽവേ സ്റ്റേഷനു സമീപമുള്ള പഞ്ചസാര ഫാക്ടറിക്കടുത്ത് സഞ്ചരിക്കുന്ന ട്രെയിനിനു മുകളിൽ മരം വീണ് ലോക്കോപൈലറ്റിനു പരിക്ക്. ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനിനു മുകളിലേക്കാണ് മരം വീണത്.
തലക്കും കണ്ണിനും പരിക്കേറ്റ ലോക്കോ പൈലറ്റ് എസ്.എൻ. പ്രസാദിനെ മാണ്ഡ്യയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ട്രെയിൻ മാണ്ഡ്യയിൽ യാത്രയവസാനിപ്പിച്ചു. മെസൂരുവിലേക്കുള്ള യാത്രക്കാർ പിറകിൽവന്ന വിശ്വമാനവ എക്സ്പ്രസിലാണ് യാത്ര തുടർന്നത്.
Next Story

