Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറവുശാല മാലിന്യസംസ്കരണ...

അറവുശാല മാലിന്യസംസ്കരണ യൂനിറ്റിനെതിരെ നാട്ടുകാർ

text_fields
bookmark_border
അറവുശാല മാലിന്യസംസ്കരണ യൂനിറ്റിനെതിരെ നാട്ടുകാർ
cancel
camera_alt

 വാ​ഴ​ക്കാ​ട് ചീ​നി ബ​സാ​ർ-​നൂ​ഞ്ഞി​ക്ക​ര അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​വു​ശാ​ല മാ​ലി​ന്യ​സം​സ്ക​ര​ണ യൂ​നി​റ്റ്

വഴക്കാട്: ഗ്രാമപഞ്ചായത്തിലെ ചീനി ബസാർ- നൂഞ്ഞിക്കര അതിർത്തിയിൽ പ്രവർത്തിക്കുന്ന അറവുശാല മാലിന്യസംസ്കരണ യൂനിറ്റിനെതിരെ നാട്ടുകാർ രാഗത്ത്.

മറുനാടുകളിൽനിന്നും ശേഖരിക്കുന്ന അറവുമാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണ യൂനിറ്റുകൾ ഇല്ലാതെ അശാസ്ത്രീയമായാണ് ഇവിടെ സംസ്കരിക്കുന്നതെന്നാണ് പരാതി. യൂനിറ്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ ദുർഗന്ധവും മാലിന്യാവശിഷ്ടങ്ങളും എടശ്ശേരിക്കുന്ന്, കാമ്പ്രത്തിക്കുഴി ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാക്കിയിരിക്കുകയാണ്.

മാലിന്യാവശിഷ്ടങ്ങൾ പക്ഷികൾ കിണറുകളിലും വീടുപരിസരങ്ങളിലും നിക്ഷേപിക്കുന്നതും സമീപ വാസികൾക്ക് നിത്യശല്യമായിരിക്കുകയാണ്. ഗുരുതര പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ അനധികൃത അറവുശാല മാലിന്യസംസ്കരണ യൂനിറ്റിനെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:slaughterhousewaste
News Summary - Locals oppose slaughterhouse waste treatment unit
Next Story