Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോ​ദി റോ​ഡ്ഷോ ന​യി​ച്ച...

മോ​ദി റോ​ഡ്ഷോ ന​യി​ച്ച പാ​ത ചാ​ണ​കം ത​ളി​ച്ച് ശു​ചീ​ക​രി​ച്ച് നാ​ട്ടു​കാ​ർ

text_fields
bookmark_border
മോ​ദി റോ​ഡ്ഷോ ന​യി​ച്ച പാ​ത ചാ​ണ​കം ത​ളി​ച്ച് ശു​ചീ​ക​രി​ച്ച് നാ​ട്ടു​കാ​ർ
cancel

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​ഡ്ഷോ ന​യി​ച്ച പാ​ത ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ശു​ദ്ധി​യാ​ക്കി നാ​ട്ടു​കാ​ർ. ദ​സ​റ ആ​ഘോ​ഷ​ത്തി​ൽ ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​യു​ടെ വി​ഗ്ര​ഹ​വും ഏ​റ്റി അം​ബാ​രി എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കു​ന്ന പാ​ത​യാ​ണ് ശു​ചീ​ക​രി​ച്ച​ത്. ഈ ​റോ​ഡി​ൽ മോ​ദി​യു​ടെ റോ​ഡ്ഷോ അ​ര​ങ്ങേ​റി​യി​രു​ന്നു. രാ​ജ​പാ​ത​യെ മോ​ദി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ച​മു​ണ്ഡേ​ശ്വ​രി​യു​ടെ ഭ​ക്ത​രെ​ന്ന നി​ല​യി​ൽ മോ​ദി​യു​ടെ പ്ര​വൃ​ത്തി വേ​ദ​നി​പ്പി​ച്ചെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മൈ​സൂ​രു കെ.​ആ​ർ സ​ർ​ക്കി​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം സാ​യാ​ജി റാ​വു റോ​ഡി​ൽ സ​ർ​ക്കി​ളി​ന് സ​മീ​പം പൊ​ലീ​സ് ത​ട​ഞ്ഞു. സം​ഭ​വ​ത്തി​ൽ, പൊ​തു​ശ​ല്യ​മു​ണ്ടാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു​പേ​ർ​ക്കെ​തി​രെ ദേ​വ​രാ​ജ് പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

Show Full Article
TAGS:Clean campaignModiRoadshow
News Summary - Locals cleaned the path led by Modi Roadshow by sprinkling dung.
Next Story