Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലുലു ഫണ്ടൂറ ബംഗളൂരു...

ലുലു ഫണ്ടൂറ ബംഗളൂരു ലിറ്റിൽ ഷെഫ് മത്സരം

text_fields
bookmark_border
ലുലു ഫണ്ടൂറ ബംഗളൂരു ലിറ്റിൽ ഷെഫ് മത്സരം
cancel

ബംഗളൂരു: ലുലു ഫണ്ടൂറ സംഘടിപ്പിച്ച ലിറ്റിൽ ഷെഫ് മത്സരം നാലാം പതിപ്പിന്‍റെ ഗ്രാൻഡ് ഫിനാലെ രാജാജിനഗറിലെ ലുലു മാളില്‍ നടന്നു. എട്ട് വയസ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തില്‍ 300ലധികം കുട്ടികള്‍ പങ്കെടുത്തു. സായ് പ്രീതം ടൈറ്റില്‍ വിന്നര്‍ ആയി 50,000 രൂപയുടെ കാഷ് പ്രൈസിന് അര്‍ഹനായി. ഗ്യാൻ എസ്. കൊട്ടാരി, മയൂഖ് നാഗരാജു എന്നിവര്‍ യഥാക്രമം ഫസ്റ്റ് റണ്ണർ അപ്പ്, സെക്കന്‍ഡ് ടൈറ്റിലുകൾ നേടി 25,000 രൂപ, 10,000 രൂപ കാഷ് പ്രൈസുകൾ കരസ്ഥമാക്കി. മുഹമ്മദ് ആഷിഖ് (മാസ്റ്റർ ഷെഫ് ഇന്ത്യ), ബി.എച്ച്. അർച്ചന, വർഗീസ് തോമസ്, ഷെഫ് നന്ദകുമാർ എന്നിവര്‍ വിധി നിർണയം നടത്തി.

പ്രതിഭകളെ തിരിച്ചറിയുക മാത്രമല്ല പാചകകലയിലൂടെ കുട്ടികളിൽ ഉത്തരവാദിത്തം, സ്വാതന്ത്ര്യം, ആരോഗ്യകരമായ ശീലങ്ങൾ എന്നിവ വളര്‍ത്തിയെടുക്കുകയാണ് മത്സരത്തിന്‍റെ ലക്ഷ്യമെന്ന് ലുലു മാൾ ബംഗളൂരു റീജിയണൽ ഡയറക്ടർ കെ.കെ. ഷെരീഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionLulu BangaloreBanglore
News Summary - Lulu Funtura Bengaluru Little Chef Competition
Next Story