സാഹിത്യം വായനക്കാർക്ക് കരകയറാനുള്ള ശക്തി- മൗസോ
text_fieldsദാമോദർ മൗസോ സംസാരിക്കുന്നു
മംഗളൂരു: സാഹിത്യമെന്നത് ജീവിതത്തിന്റെ പ്രതിഫലനം മാത്രമല്ല വായനക്കാരെ അസ്തിത്വ പ്രതിസന്ധികളിൽനിന്ന് കരകയറാൻ സഹായിക്കുന്ന ശക്തി കൂടിയാണെന്ന് ജ്ഞാനപീഠ പുരസ്കാര ജേതാവായ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോ പറഞ്ഞു.
പ്രശസ്ത കൊങ്കണി കവിയും നിരൂപകനുമായ എച്ച്.എം. പെർണലിന്റെ കവിതാസമാഹാരമായ സനേലിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം പ്രകൃതിക്കും വികലതക്കും ഇടയിലുള്ള നിരന്തര പോരാട്ടമാണ്. സ്ഥിരീകരണത്തിനും നിഷേധത്തിനും ഇടയിലുള്ള തിരഞ്ഞെടുപ്പുകൾ കൊണ്ട് അത് നിറഞ്ഞിരിക്കുന്നു. ഓരോ മനുഷ്യനും ഈ തീരുമാനങ്ങളിലൂടെയാണ് സ്വന്തം പാത കണ്ടെത്തുന്നത്.
ഈ പോരാട്ടത്തിൽ സാഹിത്യം വഴികാട്ടിയായി വർത്തിക്കുന്നു. ഇന്നത്തെ വായനക്കാർ നിഷ്ക്രിയരല്ല - അവർ വായിക്കുന്നതിൽ സ്വയം അന്വേഷിക്കുന്നു. എഴുത്തുകാർ ഈ പ്രതീക്ഷയിലേക്ക് ഉയരുകയും അവരുടെ ശബ്ദമായി മാറുകയും വേണമെന്ന് മൗസോ പറഞ്ഞു. മൈക്കൽ ഡിസൂസ മുഖ്യാതിഥിയായി.
കവി മെൽവിൻ റോഡ്രിഗസ്, നന്ദഗോപാൽ ഷേണായി, കിഷു ബർക്കുർ എന്നിവർ സംസാരിച്ചു. പ്രശസ്ത കവിയും ചിന്തകനുമായ ടൈറ്റസ് നൊറോണ പരിപാടിയുടെ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

