Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാട്ടൂർ മുരളിക്കും...

കാട്ടൂർ മുരളിക്കും സാജിദ്​ മുഹമ്മദിനും സാഹിത്യ പുരസ്കാരം

text_fields
bookmark_border
കാട്ടൂർ മുരളിക്കും സാജിദ്​ മുഹമ്മദിനും സാഹിത്യ പുരസ്കാരം
cancel

മുംബൈ: പുരോഗമന കലാ സാഹിത്യ സംഘം ( ഭോപ്പാൽ ) പ്രവാസി എഴുത്തുകാർക്കായി ദേശീയതലത്തിൽ നടത്തിയ ഗോപൻ നെല്ലിക്കൽ സ്മാരക പുരസ്കാരങ്ങൾ കാട്ടൂർ മുരളി ( ചെറുകഥ), സാജിദ് മുഹമ്മദ് ( കവിത) എന്നിവർക്ക്. മുംബൈകാരനായ കാട്ടൂർ മുരളിയുടെ ചെറുകഥ ‘കാലാപാനി’, ചെന്നെകാരനായ സാജിദ് മുഹമ്മദിന്റെ കവിത 'തെരുതെണ്ടുന്ന പെൺകുട്ടി' എന്നിവയാണ്​ പുരസ്കാരത്തിന്​ അർഹമായത്.

പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി അശോകൻ ചെരുവിൽ ഓൺലൈനിലൂടെ പുരസ്കാരം പ്രഖ്യാപിക്കുകയായിരുന്നു. ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 7,000 രൂപയും ഫലകവും അടങ്ങുന്നതാണ്​ പുരസ്കാരം. മുംബൈയിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് തൃശൂർ സ്വദേശിയായ കാട്ടൂർ മുരളി. ചെന്നൈയിലെ സാമൂഹിക പ്രവർത്തകനാണ്​ സാജിദ്​ മുഹമ്മദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literature award
News Summary - Literature award for kattur murali
Next Story